Saturday, May 15, 2021
Home Gulf അപകീര്‍ത്തി കേസില്‍ മാധ്യമ പ്രവര്‍ത്തകനെ വെറുതെ വിട്ടു

അപകീര്‍ത്തി കേസില്‍ മാധ്യമ പ്രവര്‍ത്തകനെ വെറുതെ വിട്ടു

റിയാദ് : ആരോഗ്യ മന്ത്രാലയത്തിന് അപകീര്‍ത്തിയുണ്ടാക്കിയ കേസില്‍ കീഴ്കോടതി ശിക്ഷിച്ച മാധ്യമ പ്രവര്‍ത്തകനെ റിയാദ് അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. മാധ്യമ പ്രവര്‍ത്തകന് ക്രിമിനല്‍ കോടതി നേരത്തെ അയ്യായിരം റിയാല്‍ പിഴ ചുമത്തിയിരുന്നു. പത്രപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും ട്വിറ്ററിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനും വിധിയുണ്ടായിരുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും താന്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മറിച്ച് സേവനങ്ങളിലുള്ള വീഴ്ചകളെ കുറിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനാണ് താന്‍ ലക്ഷ്യമിട്ടതെന്നും തനിക്കെതിരായ ആരോപണം നിഷേധിച്ച് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വാദിച്ചിരുന്നു.
ആദ്യ വിധി ക്രിമിനല്‍ കോടതി തന്നെ പിന്നീട് റദ്ദാക്കിയിരുന്നു. ഇത് അപ്പീല്‍ കോടതിയും ശരിവെക്കുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകനെതിരെ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കുകയായിരുന്നു.

Most Popular