Sunday, September 19, 2021
Home Gulf ഖത്തറിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി

ഖത്തറിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി

ദോഹ:ഖത്തറിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയതായി ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലാമണി പറഞ്ഞു. വേഗത്തിലുള്ള വാക്‌സിനേഷന്‍ നടപടി സമൂഹത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തിയതായും ഡെല്‍റ്റ വകഭേദത്തിന്റെ വരവ് വൈകിപ്പിക്കുന്നതില്‍ രാജ്യം വിജയിച്ചതായും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്ത് ആദ്യമായി ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ഇത് നാല് മാസങ്ങള്‍ക്ക് ശേഷം ഖത്തറിലെത്തി. ഈ കാലയളവില്‍ ധാരാളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഖത്തറില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 85 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു. ഇത് ഒരു വലിയ സംഖ്യയാണ്. ഇത് മികച്ച പ്രതിരോധം നല്‍കാന്‍ സഹായിച്ചു.’, ഖത്തര്‍ ടിവിയുമായുള്ള പ്രതിവാര കൊവിഡ് അവലോകന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മാസ്കും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും എല്ലാ ഘട്ടങ്ങളിലും ഇത് ആവർത്തിക്കുന്നുവെന്നും നാലാം ഘട്ടത്തിൽ കൗൺസിലുകൾ, തുറസ്സായ സ്ഥലങ്ങൾ, വിവാഹങ്ങൾ, റെസ്റ്റോറന്റുകൾ മുതലായവയിൽ കൂടുതൽ ആളുകളെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular