Thursday, June 17, 2021
Home Gulf 2022 ലോക കപ്പിനായി ഖത്തര്‍ സമ്പൂര്‍ണമായും തയ്യാറായെന്ന് ഉപ പ്രധാനമന്ത്രി അല്‍ അതിയ്യ

2022 ലോക കപ്പിനായി ഖത്തര്‍ സമ്പൂര്‍ണമായും തയ്യാറായെന്ന് ഉപ പ്രധാനമന്ത്രി അല്‍ അതിയ്യ

ദോഹ; 2022 ലോക കപ്പിനായി ഖത്തര്‍ സമ്പൂര്‍ണമായും തയ്യാറാണെന്ന് ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോക്ടര്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ അമീറിന്റെ പക്വമായ നേതൃത്വം രാജ്യത്തെ കൂടുതല്‍ പുരോഗതികളിലേക്ക് നയിക്കുകയും ഭദ്രമാക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭാവി ഇപ്പോഴത്തെ നേതൃത്വത്തിന്റെ കൈകളില്‍ ഭദ്രമാണെന്നും അല്‍ അതിയ്യ ചൂണ്ടിക്കാട്ടി.

Most Popular