Monday, July 26, 2021
Home Gulf റിയാദും ജിദ്ദയും 130 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വെള്ളത്തിനടിയിലായിരുന്നെന്ന് കണ്ടെത്തൽ

റിയാദും ജിദ്ദയും 130 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വെള്ളത്തിനടിയിലായിരുന്നെന്ന് കണ്ടെത്തൽ

റിയാദ്: 130 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ലോകത്തെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നെന്ന് നമുക്കറിയാം. ഇതുമായി ബന്ധപ്പെട്ട പുരാതന രേഖകളെ അടിസ്ഥാനമാക്കി അമേരിക്കൻ ഫോസിൽ ശസ്ത്രജ്ഞൻ തയ്യാറാക്കിയ സംവേദനാത്മക ഭൂപട പ്രകാരം ജിദ്ദയും റിയാദുമെല്ലാം അന്ന് വെള്ളത്തിനടിയിലായിരുന്നു.

വെള്ളത്തിനടിയിൽ അല്ലാത്ത സൗദിയുടെ ചില ഭാഗങ്ങളിൽ ചെറിയ സസ്തനികളുടെയും മരങ്ങളുടെയും പൂച്ചെടികളുടെയും സാന്നിധ്യമുണ്ടായിരുന്നതായി ഭൂപടത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് റിയാദും ജിദ്ദയും ആദ്യമായി ജലനിരപ്പിന് മുകളിലേക്ക് വന്നതെന്നും ഭൂപടത്തിൽ നിന്ന് വ്യക്തമാണ്.

പ്രശസ്ത ശാസ്ത്രജ്ഞൻ ഇയാൻ വെബ്സ്റ്റർ ആണ് ഭൂപടം നിർമിച്ചത്. ഭൂമിശാസ്ത്രപരമായ പരിണാമത്തെ ചിത്രീകരിക്കുന്ന ഭൂപടം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഭൂമിയിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വിശദമാക്കുന്നു. കൂടാതെ ടെക്‌റ്റോണിക് പ്ലേറ്റുകൾ ഭൂമിയുടെ പുറംതോടിലേക്ക് മാറുന്നതിന് 750 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള നഗരങ്ങളുടെ പഴക്കവും ഈ ഭൂപടത്തിലൂടെ അറിയാം.

ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശത്തിന് 750 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കാണപ്പെട്ടിരുന്ന പ്രദേശങ്ങളുടെ അന്നത്തേഴും ഇപ്പോഴത്തേയും അവസ്ഥ താരതമ്യം ചെയ്യാനാണ് ഇയാൻ വെബ്‌സ്റ്റർ ഭൂപടം തയ്യാറാക്കിയത്. അക്കാലത്ത് ഭൂമിക്ക് ധ്രുവീയ മഞ്ഞുപാളികൾ ഉണ്ടായിരുന്നില്ലെന്നും ജലനിരപ്പ് ഇന്നത്തേതിനേക്കാൾ പതിന്മടങ്ങായിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ആദ്യ ഉരഗങ്ങൾ താമസിച്ചിരുന്ന സ്ഥലം, ആദ്യമായി പൂ വിരിഞ്ഞ സമയം തുടങ്ങിയ കൂടുതൽ സൂക്ഷ്മമായ കണ്ടെത്തലുകൾക്ക് സഹായകമാകുന്ന ഒരു കൂട്ടം ഉപകരണങ്ങളും ഭൂപടത്തിൽ വെബ്സ്റ്റർ അവതരിപ്പിക്കുന്നുണ്ട്.

Most Popular