News Flash
X
ഷാര്‍ജ വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ മണത്തറിയാന്‍ ഡോഗ് സ്‌ക്വാഡ്‌

ഷാര്‍ജ വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ മണത്തറിയാന്‍ ഡോഗ് സ്‌ക്വാഡ്‌

personGulf Malayaly access_timeSaturday October 17, 2020
HIGHLIGHTS
യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്‍ണയിക്കുക.

ദുബായ്: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ മണത്തറിയാന്‍ ഡോഗ് സ്‌ക്വാഡ്‌.
യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്‍ണയിക്കുക. വ്യക്തികളുമായി നായ്ക്കള്‍ക്കു നേരിട്ടു സമ്ബര്‍ക്കം ഉണ്ടാകില്ല. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ വന്‍ വിജയമായതായി സുരക്ഷാ വിഭാഗം മേധാവി ലഫ്.കേണല്‍ ഡോ.അഹമ്മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. 92% ഫലങ്ങളും കൃത്യമായിരുന്നു. ഈ സംവിധാനം നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് യുഎഇയെന്നും വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory