Tuesday, July 27, 2021
Home Gulf കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 144 ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയതായി ദോഹ മുനിസിപ്പാലിറ്റി

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 144 ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയതായി ദോഹ മുനിസിപ്പാലിറ്റി

ദോഹ: ആരോഗ്യ നിയമ വ്യവസ്ഥകൾ ലംഘിച്ചതിന് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 144 ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയതായി ദോഹ മുനിസിപ്പാലിറ്റി. ഭരണപരമായ തീരുമാനങ്ങളെ തുടർന്നാണ് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ പൂട്ടിച്ചത്.

ദോഹ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് മോണിറ്ററിംഗ് വിഭാഗത്തിലെ മുനിസിപ്പൽ ഇൻസ്പെക്ടർമാർ ജനുവരി മുതൽ സെപ്റ്റംബർ വരെ 22,938 പരിശോധനകൾ നടത്തിയിട്ടുള്ളതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

പരിശോധനയിൽ 836 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഇതു വരെ 538 പരാതികൾ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.

Most Popular