Saturday, July 24, 2021
Home Gulf ശൈത്യകാല പച്ചക്കറി ചന്തകള്‍ ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

ശൈത്യകാല പച്ചക്കറി ചന്തകള്‍ ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

ദോഹ: ഈ വര്‍ഷത്തെ ശൈത്യകാല പച്ചക്കറി ചന്തകള്‍ ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെട്ട മുന്തിയ ഇനം പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ ന്യായവിലക്ക് ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് ശൈത്യകാല ചന്തകളിലൂടെ ലക്ഷ്യമിടുന്നത്. അല്‍ ശീഹാനിയ, അല്‍ മസ്‌റൂഅ, അല്‍ വക്‌റ, അല്‍ഖോര്‍-ദഖീറ, അല്‍ ശമാല്‍ എന്നീ അഞ്ചിടങ്ങളിലാണ് ശൈത്യകാല പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുക. ഒക്ടോബര്‍ 29 മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയായിരിക്കും ചന്തകളുടെ പ്രവര്‍ത്തനം. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ നല്ലൊരു ശതമാനവും മന്ത്രാലയം അനുവദിച്ച് നല്‍കിയ പ്ലാറ്റ്‌ഫോമിലൂടെയാണ് വില്‍പന നടത്തുന്നത്. ഇതില്‍ 11 ശതമാനം ഉല്‍പന്നങ്ങളും ശൈത്യകാല വിപണികളിലൂടെയാണ്.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ന്യായവിലയില്‍ പച്ചക്കറികള്‍ വില്‍ക്കുന്നതിന് ഫാമുടമകള്‍ക്ക് മന്ത്രാലയത്തിന്റെ പൂര്‍ണപിന്തുണയുണ്ട്. മന്ത്രാലയത്തിന്റെ പിന്തുണയോടെ പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കാനായെന്ന് കര്‍ഷകരും ഫാമുടമകളും പറയുന്നു. പച്ചക്കറി വിത്തുകളും വളവും മറ്റു കാര്‍ഷികോപകരണങ്ങളും അനുബന്ധ സാധനങ്ങളും സൗജന്യമായാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.

Most Popular