Wednesday, June 23, 2021
Home Gulf ഖത്തര്‍ അമീര്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

ഖത്തര്‍ അമീര്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അമീറിനു അയച്ച പ്രത്യേക സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

‘അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഖത്തര്‍ അമീറിനൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ വളരെയധികം സന്തോഷവും തൃപ്തിയുമുണ്ടാക്കി. 2021 ഖത്തര്‍-അമേരിക്ക സാംസ്‌കാരിക വര്‍ഷമായി ആചരിക്കുന്നത് താന്‍ വളരെയധികം സന്തോഷത്തോടെയാണ് നോക്കി കാണുന്നത്.’

കഴിഞ്ഞ കാലങ്ങളിലെ ഖത്തര്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായും ട്രംപ് സന്ദേശത്തില്‍ ചൂണ്ടികാട്ടിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Most Popular