Wednesday, September 22, 2021
Home Gulf 12 വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഇന്ത്യക്കാരന് തടവുശിക്ഷ വിധിച്ച്  ദുബൈ കോടതി 

12 വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഇന്ത്യക്കാരന് തടവുശിക്ഷ വിധിച്ച്  ദുബൈ കോടതി 

ദുബൈ: ഷോപ്പിംഗ് സെന്ററിൽ വച്ച് പെൺകുട്ടിയെ അപമര്യാദയായി സ്പർശിച്ച കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു. പ്രതിക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും കൂടാതെ നാടുകടത്തുകയും ചെയ്യും . ദുബൈയിലെ ഒരു ഷോപ്പിങ് സെന്ററിനുള്ളില്‍ ഡാന്‍സിങ് ഫൌണ്ടന്‍ വീക്ഷിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് അപമര്യാദയായി സ്‍പര്‍ശിച്ചത്. കുട്ടിയുടെ അമ്മയും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. യുവാവ് തന്നെ സ്‍പര്‍ശിക്കുന്നത് മനസിലാക്കിയ പെണ്‍കുട്ടി ഉടനെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയെ ഉപദ്രവിച്ചതിനാണ് പ്രോസിക്യൂഷനും കുറ്റം ചുമത്തിയിരുന്നത്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനാവും.

Most Popular