Friday, June 25, 2021
Home Gulf സംശയം വില്ലനായി; ദുബായില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം

സംശയം വില്ലനായി; ദുബായില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം

ദുബൈ: കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതിയായ ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജീവപര്യന്തം ശിക്ഷ വിധിച്ച അപ്പീല്‍ കോടതിയും 25 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.

2019 സെപ്തംബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഓണമാഘോഷിക്കാന്‍ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു യുഎഇയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകം. സംഭവ ദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി പലതും പറഞ്ഞു ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. 16 വര്‍ഷം മുന്‍പ് വിവിഹിതരായ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് ഒരു വര്‍ഷം മുന്‍പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്.

16 വര്‍ഷം മുന്‍പായരുന്നു ഇവരുടെ വിവാഹം. അതില്‍ പിന്നെ യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വരച്ചേര്‍ച്ചയിലില്ലാതിരുന്ന ഇരുവരെയും കൗണ്‍സിലിങ്ങിനും വിധേയരാക്കി. കൊലയ്ക്ക് ഒരു വര്‍ഷം മുന്‍പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാന്‍ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഇത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തിരുന്നതെന്ന് സഹോദരന്‍ വിനയ് ചന്ദ്രന്‍ ആരോപിച്ചിരുന്നു.

ദുബായ് അല്‍ഖൂസിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍മക്കള്‍ നാട്ടില്‍ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. അമ്മ ഓണമാഘോഷിക്കാന്‍ തങ്ങളോടൊപ്പമെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. എന്നാല്‍ കണ്ണീരിന്റെ കയ്പുനീര്‍ നിറഞ്ഞ ഓണമായിരുന്നു ഇവരെ കാത്തിരുന്നത്. കൊലയ്ക്ക് ഒരു മാസം മുന്‍പ് യുഗേഷ് സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തി. മൂന്ന് പ്രാവശ്യം വിദ്യയെ കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വിദ്യയുടെ കുടുംബം അറിഞ്ഞിരുന്നില്ല.

ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യയെ ഏറെ നേരമായിട്ടും തിരിച്ചുവരുന്നത് കാണാത്തതിനാല്‍ താന്‍ ഏറെ നേരം മൊബൈലിലേയ്ക്ക് വിളിച്ചെന്നും മറുപടി ലഭിച്ചില്ലെന്നും കമ്പനി മാനേജര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഓഫീസ് ഡ്രൈവറെ അന്വേഷിക്കാന്‍ പറഞ്ഞയച്ചു. ഇയാളാണ് വിദ്യ പാര്‍ക്കിങ്ങില്‍ കുത്തേറ്റ് വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ മാനേജരെ വിളിച്ച് കാര്യം അറിയിച്ചു. താന്‍ വന്നു നോക്കിയപ്പോള്‍ വിദ്യ പാര്‍ക്കിങ് ലോട്ടില്‍ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നും മരിച്ചിരുന്നു എന്ന് ഉറപ്പായെന്നും മാനേജര്‍ മൊഴി നല്‍കി. ഫെബ്രുവരിയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. ജുലൈയില്‍ കോടതി പ്രതിക്ക് ജീവപര്യന്തം തടവും തുടര്‍ന്ന് നാടുകടത്താനും വിധിച്ചു. ഇതിനെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Most Popular