സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ദുബൈ പോലീസിന്റെ പുതിയ മുന്നറിയിപ്പ്

social-media-image-

ദുബൈ: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ദുബൈ പോലീസിന്റെ പുതിയ മുന്നറിയിപ്പ്. കുറ്റക്കാര്‍ക്ക് 2 കോടിയോളം രൂപ(10 ലക്ഷം ദിര്‍ഹം) വരെ പിഴയും തടവുമാണ് ശിക്ഷ. രണ്ടര ലക്ഷം ദിര്‍ഹം മുതലാണ് പിഴ ചുമത്തുക. ഏഴു വര്‍ഷം വരെ തടവും നല്‍കും.

മതപരമായ മുദ്രകള്‍, മതപരമായ ചിത്രങ്ങള്‍, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നു ആവര്‍ത്തിച്ച് നിര്‍ദേശിച്ചു.