Saturday, July 24, 2021
Home Gulf ദുബായ് പോലീസിലെ ബോംബ് സ്‌ക്വാഡിൽ ഇനി മുതൽ അഞ്ച് സ്ത്രീകളും

ദുബായ് പോലീസിലെ ബോംബ് സ്‌ക്വാഡിൽ ഇനി മുതൽ അഞ്ച് സ്ത്രീകളും

ദുബായ്: ദുബായ് പോലീസിലെ ബോംബ് നിർമാർജന സ്‌ക്വാഡിന്റെ ഭാഗമായി അഞ്ച് സ്ത്രീകൾ. ബോംബ് നിർമാർജന സ്‌ക്വാഡുകളിൽ ആധിപത്യം പുലർത്തുന്നത് പൊതുവെ പുരുഷന്മാരാണെങ്കിലും ദുബായ് പോലീസിലെ വനിതാ ടീം അംഗങ്ങൾ താരതമ്യേന ഉയർന്ന കാര്യക്ഷമത തെളിയിച്ചതായി ജനറൽ സെക്യൂരിറ്റി ആൻഡ് എമർജൻസി ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ റാഷിദ് അൽ ഫലാസി പറഞ്ഞു. ഇവർ എട്ട് മാസത്തെ പ്രത്യേകപരിശീലനവും നേടിയിട്ടുണ്ട്. കൂടാതെ കോവിഡ് അണുനശീകരണ പ്രക്രിയയിലും ഇവർ ഭാഗമായിരുന്നു.

പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മെർറിയുടെ നേരിട്ടുള്ള മാർഗനിർദേശപ്രകാരമാണ് വനിതാസംഘത്തെ നിയമിച്ചത്. എല്ലാ വിഷയങ്ങളിലും പഠിക്കാനും പരിശീലനം നൽകി ജോലി ചെയ്യാനും സ്ത്രീകളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യവും അൽ ഫലാസി ഊന്നിപ്പറഞ്ഞു. ഈ രംഗത്ത് പ്രവർത്തിക്കാനുള്ള അവരുടെ അഭിനിവേശവും ടീം അംഗങ്ങളെ തിരഞ്ഞെടുക്കാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular