Sunday, July 25, 2021
Home Gulf ഖത്തറിൽ പുതിയ അഡ്മിഷനും മാറ്റിച്ചേർക്കുന്നതിനുമെല്ലാം ഓൺലൈൻ സംവിധാനം

ഖത്തറിൽ പുതിയ അഡ്മിഷനും മാറ്റിച്ചേർക്കുന്നതിനുമെല്ലാം ഓൺലൈൻ സംവിധാനം

ദോഹ: രാജ്യത്തെ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ പബ്ലിക് സർവീസസ് പോർട്ടൽ വഴി കുട്ടികൾക്ക് പുതിയ അഡ്മിഷൻ എടുക്കാനും മാറ്റിച്ചേർത്താനുമുള്ള സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി ഇനി മാതാപിതാക്കൾക്ക് നേരിട്ട് മന്ത്രാലയം സന്ദർശിക്കേണ്ട ആവശ്യമില്ല.

നാളെ (ആഗസ്റ്റ് 30, 2020) മുതൽ മന്ത്രാലയത്തിനകത്തേക്ക് മാതാപിതാക്കൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൊറോണവൈറസ് വ്യാപനം തടയുന്നതിനായി മന്ത്രാലയം സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

പബ്ലിക് സർവീസസ് പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് ഓഫീസിൽ പോയി ചെയ്യേണ്ടതായുള്ള മുഴുവൻ സേവനങ്ങളും ലഭ്യമാകും. സർട്ടിഫിക്കേഷൻ, പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ രജിസ്‌ട്രേഷൻ, പൊതുവിദ്യാലയങ്ങൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റം, സർട്ടിഫിക്കറ്റുകളുടെ സ്ഥിരീകരണം, സർട്ടിഫിക്കറ്റുകളുടെ തുല്യത, മുതിർന്ന വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കൽ, പാഠപുസ്തകങ്ങൾ, ഗതാഗത ഫീസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ പോർട്ടലിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈനായി നൽകുന്ന എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് https://eduservices.edu.gov.qa/ എന്ന ലിങ്ക് ഓപ്പൺ ചെയ്താൽ മതിയാകും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 155 എന്ന ഹോട്ട്ലൈനിൽ വിളിക്കാം.

Most Popular