News Flash
X
ഖത്തറിനായി വ്യോമപാത തുറക്കാനൊരുങ്ങി ഈജിപ്തും

ഖത്തറിനായി വ്യോമപാത തുറക്കാനൊരുങ്ങി ഈജിപ്തും

personTF access_timeTuesday January 12, 2021
HIGHLIGHTS
സൗദി, യുഎഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ പിന്നാലെ ഖത്തറിന് മേലുളള വ്യോമ ഉപരോധം പിന്‍വലിക്കുന്നതായി ഈജിപ്ത് പ്രഖ്യാപിച്ചു

ദോഹ: സൗദി, യുഎഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ പിന്നാലെ ഖത്തറിന് മേലുളള വ്യോമ ഉപരോധം പിന്‍വലിക്കുന്നതായി ഈജിപ്ത് പ്രഖ്യാപിച്ചു. ഖത്തറിന് മേലുളള വ്യോമ ഉപരോധം പിന്‍വലിച്ച് ഈജിപ്ത് പുതുക്കിയ നിര്‍ദേശങ്ങള്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നല്‍കി. നേരത്തെ സൗദി,യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഖത്തറിന് മേലുളള കര, നാവിക, വ്യോമ ഉപരോധം പൂര്‍ണമായി അവസാനിപ്പിച്ചിരുന്നു. 2017 ലാണ് ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സൗദിയിലെ അല്‍ ഉലയില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍ ഉപരോധം പിന്‍വിലിച്ചുകൊണ്ട് സൗദി,യുഎഇ,ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായി അനുരഞ്ജന കരാര്‍ ഒപ്പിടുകയായിരുന്നു

SHARE :
folder_openTags
content_copyCategory