Sunday, July 25, 2021
Home Gulf ഖത്തറിൽ ഹോം ക്വാറൻന്റൈൻ ലംഘിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു

ഖത്തറിൽ ഹോം ക്വാറൻന്റൈൻ ലംഘിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറിൽ ഹോം ക്വാറൻന്റൈൻ നിർദേശങ്ങൾ ലംഘിച്ച എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ അവഗണിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

മൻസൂർ ഹാദി ഹജാജ് അൽ ഷഹ്വാനി അൽ ഹജ്രി, അഹമ്മദ് അബ്ദുൽ അസീസ് മുഹമ്മദ് അബ്ദുല്ല മറാഫി, മുൻഗെർ മന്നൻ, ബ്ലീച്ച് ഫ്ളീ, ജാംബ്ലി ജുബ, ഫലേ ഹാദി ഫഹദ് അൽ ഷഹ്വാനി അൽ ഹജ്രി, മുഹമ്മദ് മുബാറക് മുഹമ്മദ് അൽ രാഖില അൽ മാരി, അബ്ദുൽ റഹ്മാൻ സാലിഹ് അലി അബ്ബാദ് അൽ അജ്ജി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കോവിഡ് പ്രതിരോധ നിർദേശങ്ങൾ ലംഘിച്ചാൽ 2004ലെ പീനൽ കോഡ് നമ്പർ (11)ലെ ആർട്ടിക്കിൾ (253), നിയമ നമ്പർ (17) പ്രകാരവും, സമൂഹ സംരക്ഷണത്തിനുള്ള 2002ലെ നിയമം (17) പ്രകാരവും നടപടിയെടുക്കുമെന്ന് നേരത്തേ അധികൃതർ അറിയിച്ചിരുന്നു.

Most Popular