Saturday, April 17, 2021
Home Gulf മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി; അന്വേഷണത്തിന് കുവൈത്ത്

മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി; അന്വേഷണത്തിന് കുവൈത്ത്

കുവൈത്ത് സിറ്റി: ഹവല്ലി മേഖലയില്‍ മണിക്കൂറൂകളോളം വൈദ്യുതി ബന്ധം ഇല്ലാതായതിനെക്കുറിച്ച് അന്വേഷണം ശക്തമാക്കി. സാല്‍മിയയിലെ പ്രധാന ട്രാന്‍സ്‌ഫോമറിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. സാല്‍മിയ, ഹവല്ലി, മൈദന്‍ ഹവല്ലി, ജാബ്രിയ, റുമൈതിയ, ബയാന്‍ മേഖകളില്‍ വൈദ്യുതി ഇല്ലായിരുന്നു.

ജനറേറ്ററുകളും പ്രവര്‍ത്തിക്കായതോടെ മുബാറക് ആശുപത്രിയില്‍ 40 മിനിറ്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടു. സിഗ്‌നല്‍ സംവിധാനം നിലച്ചതിനാല്‍ ഗതാഗതവും താറുമാറായി. വൈദ്യുതി ബന്ധം ഇല്ലാതായതോടെ ഒട്ടേറെ കെട്ടിടങ്ങളില്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. വിവിധ സ്ഥലങ്ങളില്‍ ലിഫ്റ്റുകളില്‍ കുടുങ്ങിയ 40 പേരെ അഗ്‌നിശമന സേനാംഗങ്ങള്‍ ആണ് രക്ഷപ്പെടുത്തിയത്.

Most Popular