ദോഹ: അന്തരിച്ച സൗദി രാജകുമാരന് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ സൗദിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം രേഖപ്പെടുത്തി. സൗദി സല്മാന് രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിലാണ് ഖത്തര്‍ അമീര്‍ അനുശോചനം രേഖപ്പെടുത്തിയത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിന്‍സ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ റഹ്മാന് സൗദിന്റെ മരണ വിവരം സൗദി റോയല്‍ കോര്‍ട്ട് ആണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.