രാഷ്ട്രപതി രാംനാഥ് കോവിന്ദിന് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ:  റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതക്കും ഇന്ത്യന്‍ ഭരണ നേതൃത്വത്തിനും ആശംസകള്‍ നേരുന്നതായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അറിയിച്ചു. ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി എന്നിവരും ഇന്ത്യന്‍ പ്രസിഡന്റിന് റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായി അറിയിച്ചിട്ടുണ്ട്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.