Wednesday, May 12, 2021
Home Gulf ഖത്തര്‍ അമീര്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും; നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

ഖത്തര്‍ അമീര്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും; നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

ദോഹ: ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. അമീറും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി അയച്ച സന്ദേശത്തോട് അമീര്‍ പ്രതികരണം അറിയിച്ചത്.

ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുമെന്ന് അമീര്‍ ഉറപ്പു നല്‍കി. അമീരി ദിവാനില്‍ അമീറിനെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയാണു മോദിയുടെ കത്ത് അമീറിന് കൈമാറിയത്. കൊവിഡിനിടെ ഇന്ത്യക്കാര്‍ക്കു നല്‍കിയ പരിഗണനയ്ക്കു പ്രധാനമന്ത്രി കത്തിലൂടെ നന്ദി അറിയിച്ചിരുന്നു.

2021 ല്‍ ഇന്ത്യയില്‍ നടക്കുന്ന പ്രഥമ സംയുക്ത കമ്മിഷനില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദിനെയും കേന്ദ്രമന്ത്രി ക്ഷണിച്ചു. പിതൃ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഉള്‍പ്പെടെയുള്ളവരെയും സന്ദര്‍ശിച്ചു.

Most Popular