Monday, June 14, 2021
Home Gulf പ്രവാസികള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ ജനുവരി ആറ് വരെ തൊഴില്‍ സ്റ്റാറ്റസ് മാറ്റാം

പ്രവാസികള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ ജനുവരി ആറ് വരെ തൊഴില്‍ സ്റ്റാറ്റസ് മാറ്റാം

മസ്‌ക്കത്ത്: ഒമാനില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ സ്റ്റാറ്റസ് മാറ്റുന്നത് അധിക സമയം അനുവദിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

തൊഴിലുടമകള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ ജനുവരി ആറ് വരെ തൊഴില്‍ സ്റ്റാറ്റസ് മാറ്റാവുന്നതാണ്. നിരോധിക്കപ്പെട്ട തസ്തികകളില്‍ നിന്ന് അനുവദനീയമായതിലേക്ക് വിസയില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഒരു സ്ഥാപനത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജോലിക്കാരെ മാറ്റുന്നതിനുള്ള അപേക്ഷകളും ഇക്കാലയളവില്‍ നല്‍കാവുന്നതാണ്.

വിദേശ തൊഴിലാളികളുടെ അംഗീകൃത തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനത്തിലും ഭേദഗതി വരുത്താം. നിലവിലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിദേശ തൊഴിലാളിയെ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളും നല്‍കാവുന്നതാണ്.

നിബന്ധനകള്‍ക്ക് വിധേയമായി ഒമാനില്‍ നിന്ന് തന്നെ വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കും ഇക്കാലയളവില്‍ അപേക്ഷിക്കാവുന്നതാണ്.

Most Popular