News Flash
X
ബഹ്‌റൈനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്‍

ബഹ്‌റൈനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്‍

personTF access_timeSaturday November 21, 2020
HIGHLIGHTS
ബഹ്‌റൈനില്‍ മനുഷ്യാവകാശം മെച്ചപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ ഉന്നത പ്രതിനിധി ജോസെഫ് ബോറെല്‍

മനാമ: ബഹ്‌റൈനില്‍ മനുഷ്യാവകാശം മെച്ചപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ ഉന്നത പ്രതിനിധി ജോസെഫ് ബോറെല്‍ വ്യക്തമാക്കി.

ബഹ്‌റൈനിലെ മനുഷ്യാവകാശത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ച് യുറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ കത്തിന് മറുപടി നല്‍കിയ പ്രസ്താവനയിലാണ് ബോറെല്‍ ഇക്കാര്യം അറിയിച്ചത്.

2014ല്‍ ബോംബ് കൈവശം വച്ചുവെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബഹ്‌റൈന്‍ സ്വദേശികളായ മുഹമ്മദ് റമദാന്‍, ഹുസൈന്‍ അലി മൂസ എന്നിവരെ കുറിച്ചും പ്രസ്താവനയില്‍ അദ്ദേഹം പരാമര്‍ശിച്ചു.

2019 നവംബര്‍ ഏഴിന് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയനും ബഹ്‌റൈനും തമ്മില്‍ നടന്ന ചര്‍ച്ചയെ കുറിച്ചും ബോറെല്‍ ചൂണ്ടിക്കാട്ടി. വധശിക്ഷ നടപ്പാക്കല്‍, പ്രോസിക്യൂഷന്‍ ചെയ്യാനുള്ള അവകാശം, അനിയന്ത്രിതമായി തടങ്കലില്‍ വയ്ക്കല്‍, പീഡനം, മോശം പെരുമാറ്റം എന്നീ കാര്യങ്ങളെ കുറിച്ച് അന്ന് ചര്‍ച്ച ചെയ്തതായും അദേഹം  പറഞ്ഞു.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഈ വിഷയങ്ങളെല്ലാം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ബോറെല്‍ ആവര്‍ത്തിച്ചു. ബഹ്‌റൈനില്‍ മോശാവസ്ഥയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ബഹ്‌റൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മനുഷ്യാവകാശ സംരക്ഷകനായ നബില്‍ രാജാബിന്റെ മോചനത്തെത്തുടര്‍ന്ന് മറ്റ് പ്രമുഖ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാന്‍ ബഹ്‌റൈന്‍ രാജാവിനോട് നിരവധി തവണ യുറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory