Tuesday, September 28, 2021
Home Gulf ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ദുബൈ: യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കെ.എ ശംസുദ്ദീനാണ് (63) മരിച്ചത്. മുര്‍ശിദ് ബസാറില്‍ വസ്‍ത്രക്കട നടത്തുകയായിരുന്ന അദ്ദേഹം കുടുംബസമേതം ദുബൈയില്‍ താമസിക്കുകയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്‍ചയായി ചികിത്സയില്‍ കഴിഞ്ഞുവരവെയായിരുന്നു അന്ത്യം. ഭാര്യ – ത്വാഹിറ. മക്കള്‍ – ശംസീര്‍, അബ്‍ദുല്ല, ജുമാന, ശബ്‍നം. മരുമകന്‍ – തുഫൈല്‍ ആരിക്കാടി. അല്‍ ഖിസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Most Popular