Wednesday, September 22, 2021
Home Gulf ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

ദുബായ് ∙ 45 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ചികിത്സയ്ക്കായി നാട്ടിലെത്തിയ തിരുവല്ല സ്വദേശി അതേദിവസം മരിച്ചു.
തിരുവല്ല വള്ളംകുളത്തെ കാവുങ്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് മത്തായി (കൊച്ചുകുഞ്ഞ്, 67) ആണ് മരിച്ചത്. പ കൊച്ചി വിമാനത്താവളത്തിൽ നിന്ന് എടത്വയിലെ ബന്ധുവീട്ടിൽ ഉച്ചയോടെ എത്തി. എന്നാൽ വൈകിട്ടോടെ അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നാളെ വള്ളംകുളം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ മൂന്നിന്. ഭാര്യ എടത്വ കറുകയിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ഷിജോ (സിഗ്ന ഇൻഷുറൻസ്, ദുബായ്), ഷീന (ഷാർജ സർക്കാർ സർവീസ്).

Most Popular