Friday, June 25, 2021
Home Gulf പ്രവാസികള്‍ എത്തിയാല്‍ വിമാനത്തില്‍ നിന്നിറക്കുക 20 പേര്‍ വീതം; ആദ്യ വിമാനം അബൂദബിയില്‍ നിന്ന്

പ്രവാസികള്‍ എത്തിയാല്‍ വിമാനത്തില്‍ നിന്നിറക്കുക 20 പേര്‍ വീതം; ആദ്യ വിമാനം അബൂദബിയില്‍ നിന്ന്

ന്യൂഡല്‍ഹി: പ്രവാസികളുമായി എത്തുന്ന വിമാനങ്ങളില്‍നിന്ന് ഇരുപതുപേരുള്ള സംഘം ആയാകും യാത്രക്കാരെ പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണിത്. വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത ശേഷം മുന്‍ നിശ്ചയിച്ച എയ്‌റോ ബ്രിഡ്ജില്‍ മാത്രമേ കൊണ്ട് പോകാവൂ. വിമാനത്തിന് പുറത്തെത്തുന്ന പ്രവാസികളെ എയ്‌റോ ബ്രിഡ്ജിന് പുറത്ത് പ്രത്യേകമായി നിശ്ചിയിച്ചിരിക്കുന്ന സ്ഥലത്ത് വച്ച് താപ പരിശോധന നടത്തും.

താപ പരിശോധനയ്ക്ക് ശേഷം കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയവരുടെ ഇരുപതോ മുപ്പതോ പേര്‍ അടങ്ങുന്ന സംഘത്തെ സി.ഐ.എസ്.എഫ്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കോവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ അവരെ വിമാനത്താവളത്തിന് പുറത്തേക്ക് പ്രത്യേക വഴിയിലൂടെ കൊണ്ട് പോകും. ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍നിന്ന് കൃത്യമായ അകലം പാലിക്കണമെന്ന് എയര്‍ പോര്‍ട്ട് അതോറിട്ടി നിര്‍ദേശിച്ചിട്ടുണ്ട്. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ പ്രവാസികള്‍ക്ക് നല്‍കുകയുള്ളൂ.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഉച്ചയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ നിന്ന് അബൂദബിയിലേയ്ക്ക് പറക്കും.

ആദ്യവിമാനം വൈകിട്ട് 4.10ന് അബൂദബിയില്‍ നിന്നാണ് പറക്കുക. ഇ്ത രാത്രി 9.40 കൊച്ചിയിലെത്തും. ദുബയില്‍ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 344 വിമാനം വൈകിട്ട് അഞ്ചിനാകും കോഴിക്കോട്ടേയ്ക്ക് പറക്കുകയെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് 25 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാനാണ് അനുമതി. ഏഴു കിലോ വരുന്ന ഹാന്‍ഡ് ലഗേജും എടുക്കാം.


 

Most Popular