Tuesday, September 21, 2021
Home Gulf പ്രവാസി സംഗമം ശ്രദ്ധേയമായി

പ്രവാസി സംഗമം ശ്രദ്ധേയമായി

ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) സംഘടിപ്പിച്ച പ്രവാസി സംഗമം സോഷ്യൽ മീഡിയയിലൂടെ ജന ശ്രദ്ധ പിടിച്ചുപറ്റി. സൗഹൃദം സമൂഹ നൻമയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഖത്തറിൽ കലാ കായിക സാംസ്കാരിക സാമൂഹിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന KPAQ ഫെയ്സ് ബുക്ക് ലൈവിലൂടേയും Zoom മീറ്റിലുടേയും ജനങ്ങളിലേക്ക് എത്തിച്ച പരിപാടിക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

പ്രോഗാം കമ്മിറ്റി ചെയർമാനും KPAQ പ്രസിഡന്റുമായ വാസു വാണിമേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി കൺവീനറും KPAQ ജനറൽ സെക്രട്ടറിയുമായ ഗഫൂർ കാലിക്കറ്റ് സ്വഗത പ്രസംഗം നടത്തി. പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്തി ശ്രീ : പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ബഹുമാനപ്പെട്ട കോഴിക്കോട് എം.പി. ശീ. എം.കെ. രാഘവൻ , ഇൻഡ്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ശീ : പി.എൻ ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു.

പ്രവാസികളുടെ തിരിച്ചുവരവിന്റെ സമൂഹിക ശാസ്ത്രം എന്ന വിഷയത്തിൽ പ്രൊഫസർ. ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്വന്തം നാട്ടിലേക്കുളള തിരിച്ചു വരവ് ആഘോഷമാക്കാൻ വേണ്ടിയായിരിക്കണം പ്രവാസികൾ ഇനിയുള്ള കാലം പ്രവാസ ഭൂമിൽ തൊഴിലെടുത്ത് ജീവിക്കേണ്ടത് എന്ന സന്ദേശം നൽകി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. പ്രവാസി സംഗമത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ വ്യക്തിത്വങ്ങൾ സോഷ്യൽ മീഡിയായിൽ ചെയ്ത വീഡിയോകൾ ഏറെ വൈറൽ ആയിരുന്നു .

കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങുടെ മക്കളെ അനുമോദിച്ചു കൊണ്ടുള്ള വീഡിയൊ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ വെച്ച് നടന്നു. ഖത്തറിൽ ദീർഘകാലായി പ്രവാസ ജീവിതം നയിക്കുന്ന വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ഹോണററി മെമ്പർഷിപ്പ് നൽകി ആദരിക്കുന്ന ചടങ്ങും ഒപ്പം നടന്നു.

പ്രശസ്ത മാന്ത്രികൻ പ്രദീപ് ഹുഡിനോയുടെ മാജിക്ക് ഷൊ പ്രേക്ഷകരെ ഏറെ ആകർഷിച്ചു . KPAQ അംഗങ്ങളായ റഊഫ് , അൽതാഫ് വടകര എന്നിവരുടെ ഗാനമേളയും അംഗങ്ങളായ കോൽക്കളി കലാകാരൻമാർ അണിയിച്ചൊരുക്കിയ കോൽക്കളിയും കാണികളെ ഏറെ ആകർഷിച്ചു.
വൈസ് പ്രസിഡന്റ് ഷാജി പിവീസ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

Most Popular