Friday, June 18, 2021
Home Gulf അറ്റകുറ്റപ്പണിക്കിടെ അപകടം; പ്രവാസി തൊഴിലാളി മണ്ണിനടിയിലകപ്പെട്ട് മരിച്ചു

അറ്റകുറ്റപ്പണിക്കിടെ അപകടം; പ്രവാസി തൊഴിലാളി മണ്ണിനടിയിലകപ്പെട്ട് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു ഏഷ്യന്‍ തൊഴിലാളി മരണപ്പെട്ടു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ മുധൈബി വിലായത്തിലായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. 11 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാനായത്. അപകട സാധ്യതകള്‍ കണക്കിലെടുത്ത് കിണറുകളുടെ അറ്റകുറ്റപ്പണികള്‍ ജാഗ്രതയോടെ കൂടി ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു

Most Popular