Wednesday, June 23, 2021
Home Gulf ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു

ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാല്‍ വീട്ടില്‍ കുന്നത്തൊടി അബ്ദുല്‍ റസാഖ് (69) ആണ് തിങ്കളാഴ്ച രാവിലെ ദോഹയില്‍ മരിച്ചത്. മലപ്പുറം സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് സ്ഥിരതാമസമാക്കുകയായിരുന്നു. ദോഹ അല്‍ഷാഹ്രി ഇലക്ട്രോണിക്സിലെ ജീവനക്കാരനാണ് റസാഖ്.

ഭാര്യ ആയിരണം വീട് ആയിഷ സാബിറ (നടക്കാവ്). മക്കള്‍: യുസ്റ ഫാത്തിമ, ബാസിത്, അനുഷിര്‍, പരേതനായ ജിസാന്‍. മരുമകള്‍: ആശ്മിന ബാസിത്, റിഫാസ് (എം.ഇ.എസ് ഖത്തര്‍). മൃതദേഹം അബുഹമൂര്‍ ഖബറിസ്ഥാനില്‍ സംസ്‌കരിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Most Popular