Sunday, May 16, 2021
Home Gulf ഖത്തറില്‍ ക്വാറന്റൈനിലിരിക്കെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ഖത്തറില്‍ ക്വാറന്റൈനിലിരിക്കെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ദോഹ: ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റൈനിലിരിക്കെ ഹാരിസ് (41) ആണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ സ്വദേശിയാണ്.

ഡിസംബര്‍ 14-നാണ് നാട്ടില്‍ നിന്നെത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് പരേതനായ ഉസ്മാന്‍. മാതാവ്: ഹലീമ ഭാര്യ: റഫ്‌സീന. മക്കള്‍: സെന്‍ഹ ഫാത്തിമ, ആയിഷത്തുല്‍ ഹിന, ഹിദ മെഹഖ്,

നിയമ നടപടികള്‍ക്ക് ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം നല്‍കി വരുന്നു.

Most Popular