Tuesday, May 11, 2021
Home Gulf ഹൃദയാഘാതം മൂലം പ്രവാസി മലയാളി നഴ്സ് മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി നഴ്സ് മരിച്ചു

റിയാദ്: സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ മലയാളി യുവാവ് സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സണ്‍ (35) ആണ് മരിച്ചത്.

ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ് ശുമൈസി ആശുപത്രിയില്‍ നഴ്സായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. അഹാന്‍ വിനോദ്, നിഹാന്‍ വിനോദ്, തൂലിക വിനോദ് എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശംസു പൊന്നാനി, ഇംഷാദ് മങ്കട, ദഖവാന്‍ വയനാട് എന്നിവര്‍ രംഗത്തുണ്ട്

Most Popular