Tuesday, May 11, 2021
Home Gulf പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു

പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കോട്ടയം വൈക്കം സ്വദേശിയായ ചെമ്പ് തന്നാക്കല്‍ വീട്ടില്‍ ഹാരിസ് മുഹമ്മദ് (53) ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തിന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹാരിസ്.

28 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ ഇദേഹം ദോഹ അല്‍ഫൈസലെ ഹോള്‍ഡിങിലായിരുന്നു ജോലി ചെയ്യുന്നത്. കുടുംബ സമേതം ദോഹയിലാണ് താമസം. പരേതരായ മുഹമ്മദ് കൊച്ചുമുഹമ്മദിന്റെയും സൈനബയുടേയും മകനാണ് ഹാരിസ്. ഭാര്യ: റീജ. മക്കള്‍: സുഹൈല്‍, സൈനബ്. കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദോഹയില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular