
പ്രവാസി മലയാളികളായ പിതാവും മകളും മുങ്ങി മരിച്ചു
HIGHLIGHTS
ഷാര്‍ജയില്‍ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു.
ദുബൈ: ഷാര്‍ജയില്‍ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷാര്‍ജ അജ്മാന് അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി കുടുംബസമേതം പോയതായിരുന്നു ഇവര്‍. ദുബൈ ആര്.ടി.എ ജീവനക്കാരനാണ് ഇസ്മായില്‍. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയിലാണുള്ളത്.