Tuesday, August 3, 2021
Home Gulf സൗദിയിലെ പ്രവാസികള്‍ക്ക് റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നീട്ടിക്കിട്ടും

സൗദിയിലെ പ്രവാസികള്‍ക്ക് റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നീട്ടിക്കിട്ടും

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ സൗദിയിലെ വിദേശികള്‍ക്ക് റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നീട്ടി നല്‍കാനുള്ള നടപടികള്‍ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി കാലാവധി കഴിയാനിരിക്കെയാണ് ജവാസാത്തിന്റെ പുതിയ അറിയിപ്പ്. രണ്ടാഴ്ച മുന്‍പ് കാലാവധി കഴിഞ്ഞവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നേരത്തേ വിദേശികളുടെ റീ എന്‍ട്രിയും ഇഖാമയും മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിരുന്നു. ഇനിയും നീട്ടി നല്‍കുന്നതിനെക്കുറിച്ച് പിന്നീട് അറിയിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. പുതുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ചില കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളുടെ റീ എന്‍ട്രി ഒരു മാസത്തിന് 100 റിയാല്‍ തോതില്‍ പണമടച്ച് മുഖീം വഴി പുതുക്കിയിട്ടുണ്ട്.

Most Popular