കുവൈത്തില്‍ നിന്നും പ്രവാസികള്‍ വന്‍തോതില്‍ കൊഴിഞ്ഞു പോകുന്നു

repatriation of malayalees from gulf

കുവൈത്ത്: കുവൈത്തില്‍ നിന്നും പ്രവാസം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. മണിക്കൂറില്‍ 12 പ്രവാസികള്‍ വീതം രാജ്യം വിടുന്നതായാണ് കണക്കുകള്‍ .ഒരു ദിവസം 300 പേരാണ് തൊഴില്‍ രേഖ റദ്ദാക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരി 12 മുതല്‍ 24 വരെയുള്ള 13 ദിവസ കാലയളവില്‍ 3,527 തൊഴില്‍ രേഖകള്‍ റദ്ദാക്കി. 1859 പ്രവാസികളുടെ തൊഴില്‍ റദ്ദാക്കല്‍ അന്തിമം ആയിരുന്നതിനാല്‍ ഇവര്‍ സ്വദേശത്തേക്ക് മടങ്ങേണ്ടി വരും. 230 പ്രവാസികളുടെ രേഖകളാണ് മരണം മൂലം റദ്ദാക്കിയത്. അതേസമയം രാജ്യത്തിന് പുറത്തായതിനാല്‍ 1538 പേരുടെ താമസ രേഖയാണ് റദ്ദാക്കിയത്.