Monday, July 26, 2021
Home Gulf ഒമാനിലെ പ്രവാസികളിൽ കോവിഡ് വ്യാപന നിരക്ക് കൂടുന്നുവെന്ന് റിപ്പോർട്ട്

ഒമാനിലെ പ്രവാസികളിൽ കോവിഡ് വ്യാപന നിരക്ക് കൂടുന്നുവെന്ന് റിപ്പോർട്ട്

മസ്‌കത്ത്: ഒമാനിലെ പ്രവാസികളുടെ ഇടയിൽ കോവിഡ് വ്യാപനിരക്ക് കൂടുന്നതായി സർവേ റിപ്പോർട്ട്. രാജ്യത്തെ കോവിഡ് വ്യാപനനിരക്ക് അറിയാൻ വേണ്ടി നടത്തിയ ദേശീയ സർവേയുടെ ആദ്യഘട്ടത്തിലാണ് പ്രവാസികൾക്കിടയിൽ അണുബാധയുടെ തോത് 8.7 ശതമാനം രേഖപ്പെടുത്തിയിട്ടുള്ളത്.

സർവേ പ്രകാരം ഒമാനികളിലെ വ്യാപനനിരക്ക് 3.9 ശതമാനമാണെങ്കിൽ പ്രവാസികളിൽ ഇത് 8.7 ശതമാനമാണെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മസ്‌കത്ത്, അൽ വുസ്ത എന്നീ ഗവർണറേറ്റുകളാണ് രോഗബാധ ഏറ്റവും കൂടുതൽ കാണപ്പെടുന്നതെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇവിടങ്ങളിൽ 9.2 ശതമാനമാണ് രോഗവ്യാപനനിരക്ക്.

Most Popular