News Flash
X
പിഴയില്ലാതെ മടങ്ങാനുള്ള സംവിധാനം: തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് ഏഴായിരത്തിലധികം അപേക്ഷകള്‍

പിഴയില്ലാതെ മടങ്ങാനുള്ള സംവിധാനം: തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് ഏഴായിരത്തിലധികം അപേക്ഷകള്‍

personTF access_timeSunday November 22, 2020
HIGHLIGHTS
വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ ഒമാനില്‍ നിന്ന് മടങ്ങാനുള്ള സംവിധാനമൊരുക്കിയതിന് ശേഷം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് 7,000-ത്തിലധികം അപേക്ഷകളെന്ന് റിപ്പോര്‍ട്ട്

മസ്‌ക്കത്ത്: വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ ഒമാനില്‍ നിന്ന് മടങ്ങാനുള്ള സംവിധാനമൊരുക്കിയതിന് ശേഷം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് 7,000-ത്തിലധികം അപേക്ഷകളെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 15 മുതലാണ് രജിസ്‌ട്രേഷന്‍ തുടങ്ങയത്. ഇതിനു ശേഷം മന്ത്രാലയത്തിന് ലഭിച്ചത് 7,689 അപേക്ഷകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 7,289 എംബ്ലോയിമെന്റ് വിസയുള്ളവര്‍,93 ഫാമിലി ജോയിനിങ് വിസക്കാര്‍,87 റിലേറ്റീവ് ജോയിനിങ് വിസക്കാര്‍,147 വിസിറ്റ് വിസയുള്ളവര്‍,12 ടൂറിസ്റ്റ് വിസക്കാര്‍,21 പേര്‍ രേഖകള്‍ ഒന്നും ഇല്ലാത്തവര്‍ എന്നിങ്ങനെയാണ് അപേക്ഷ സമര്‍പ്പിച്ചവരുടെ കണക്കെന്നാണ് വിവരം. ഡിസംബര്‍ 31 വരെയാണ് ഇങ്ങനെ മടങ്ങാനുള്ള അവസരമുണ്ടാവുക.

SHARE :
folder_openTags
content_copyCategory