Wednesday, June 23, 2021
Home Gulf മസാജിന്റെ പേരില്‍ പ്രവാസിയില്‍ നിന്നും ലക്ഷങ്ങങ്ങള്‍ തട്ടിയ സംഭവം: പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

മസാജിന്റെ പേരില്‍ പ്രവാസിയില്‍ നിന്നും ലക്ഷങ്ങങ്ങള്‍ തട്ടിയ സംഭവം: പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

ദുബൈ: ദുബൈയില്‍ വ്യാജ മസാജ് സേവനത്തിന്റെ പേരില്‍ പ്രവാസിയെ ആക്രമിച്ച് 50,000 ദിര്‍ഹം തട്ടിയെടുത്ത സംഘത്തിനെതിരെ കുറ്റം ചുമത്തി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം നടന്നത്. മസാജ് സേവനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ഒരു യുവതിയുടെ ചിത്രമുള്‍പ്പെട്ട പരസ്യം കണ്ടിട്ടാണ് 42-കാരനായ ജോര്‍ദ്ദാന്‍ സ്വദേശി ഇവരുമായി ബന്ധപ്പെടുന്നത്. വാട്സാപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ ഇവര്‍ മസാജ് സേവനത്തിനായി എത്തേണ്ട സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്രവാസിക്ക് അയച്ചുനല്‍കുകയും, ഇതനുസരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു സ്ത്രീയെയുമായിരുന്നു.

പരസ്യത്തില്‍ കണ്ട യുവതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ മറുപടി നല്‍കിയില്ല. ഇതിനിടെ പെട്ടെന്ന് ആറ് പുരുഷന്‍മാര്‍ സ്ഥലത്തേക്ക് എത്തുകയും ഇവര്‍ തന്റെ വായ ടവല്‍ ഉപയോഗിച്ച് മൂടുകയും ചെയ്തതെന്ന് ജോര്‍ദ്ദാന്‍ സ്വദേശി പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു. പ്രവാസിയുടെ മൊബൈല്‍ ഫോണും, വാലറ്റും സംഘം തട്ടിയെടുക്കുകയും, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് തന്റെ അക്കൗണ്ടില്‍ നിന്ന് 50,000 ദിര്‍ഹം പിന്‍വലിച്ചെന്നും പ്രവാസി പറഞ്ഞു. ഫോണില്‍ നിന്ന് യുവതിയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്ത ശേഷം സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ഇയാള്‍ വിശദീകരിച്ചു. പൊലീസില്‍ പരാതി നല്‍കിയെ തുടര്‍ന്ന്, നിരീക്ഷണ ക്യാമറ പരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Most Popular