Monday, May 10, 2021
Home Gulf കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്കിങ് ഓഫര്‍ ചെയ്ത് വ്യാജ വെബ്‌സൈറ്റുകള്‍; നിരവധി പേര്‍ക്ക് പണം...

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്കിങ് ഓഫര്‍ ചെയ്ത് വ്യാജ വെബ്‌സൈറ്റുകള്‍; നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു

ദോഹ: കുറഞ്ഞ നിരക്ക് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ കണ്ട് വ്യാജ വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെയോ വിമാന കമ്പനികളുടെയോ വെബ്‌സൈറ്റിനെ തന്നെ ആശ്രയിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാജ വെബ്‌സൈറ്റുകള്‍ വഴി ബുക്ക് ചെയ്ത് പണം നഷ്ടപ്പെട്ടതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കുടുംബത്തിന് ഒരുമിച്ച് ടിക്കറ്റ് എടുക്കുമ്പോള്‍ 500 റിയാല്‍ വരെ ടിക്കറ്റ് നിരക്കില്‍ കുറവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ യാത്രക്കാരെ വീഴ്ത്തുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ ഉപഭോക്താവ് അറിയാതെ ടിക്കറ്റ് റീഫണ്ട് ചെയ്ത് പണം തട്ടുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. പലപ്പോഴും വിമാനത്താവളത്തില്‍ എത്തുമ്പോഴായിരിക്കും കാര്യം ബോധ്യപ്പെടുന്നത്. പലര്‍ക്കും എയര്‍പോര്‍ട്ടിലെത്തി അവസാന നിമിഷം വന്‍തുകയ്ക്ക് ടിക്കറ്റ് വാങ്ങി നാട്ടിലേക്കു പോകേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

വിമാന കമ്പനികളുടെയോ ട്രാവല്‍ ഏജന്‍സികളുടെയോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ബുക്ക് ചെയ്യുമ്പോള്‍ പോലും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. യഥാര്‍ത്ഥ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഡൊമെിന്‍ നെയിമിലും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തി പണം തട്ടുന്ന വിരുതന്മാരുമുണ്ട്. വെബ്‌സൈറ്റിന്റെ പേര് കൃത്യമാണെന്നു ഉറപ്പ് വരുത്തി വേണം ബുക്കിങ് നടത്താന്‍.

Most Popular