Wednesday, September 22, 2021
Home Gulf കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല: കുവൈത്തിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ജനത്തിരക്ക്

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല: കുവൈത്തിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ജനത്തിരക്ക്

കുവൈത്ത്: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കുവൈത്തിലെ ബീച്ചിലും പാർക്കിലും ജനങ്ങൾ തിങ്ങികൂടുന്നതായി റിപ്പോർട്ടുകൾ. കുടുംബങ്ങളും വൈകുന്നേരം 4 മണിക്ക് ശേഷം കുവൈത്ത് ബീച്ചുകളിലേക്ക് പോകുന്നതായി കണ്ടെത്തി. കുവൈത്ത് സിറ്റി, സാല്‍മിയ, മഹബൂല എന്നിവിടങ്ങളിലെ ബീച്ചുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. സാമൂഹിക അകലമൊന്നും പാലിക്കപ്പെടുന്നില്ല. സന്ദര്‍ശകര്‍ മാസ്ക് യഥാവിധി ധരിക്കുന്നില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോവിഡ്​ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുള്ളത് ആശ്വാസമാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കേസ്​ 1000ത്തിലും താഴ്​ന്നത്​ വലിയ ആശ്വാസമാണ്​ പകര്‍ന്നത്​.

അതേസമയം, കോവിഡ്​ ഭീഷണി നിലനില്‍ക്കുകയാണ്​. ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ല. പൊതുവില്‍ കേസുകള്‍ കൂടുതലാണെങ്കിലും വിപണിയും പല തൊഴില്‍ മേഖലകളും അനുഭവിക്കുന്ന പ്രതിസന്ധിക്ക് അയവ് വരുത്താനാണ് കര്‍ഫ്യൂ ഒഴിവാക്കിയത്.

Most Popular