News Flash
X
ഖത്തറില്‍ പ്രാദേശിക പഴം-പച്ചക്കറി ഉത്സവ വിപണി സജീവം; ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പ്രവാസികളുടെ ഒഴുക്ക്

ഖത്തറില്‍ പ്രാദേശിക പഴം-പച്ചക്കറി ഉത്സവ വിപണി സജീവം; ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പ്രവാസികളുടെ ഒഴുക്ക്

personTF access_timeSunday November 22, 2020
HIGHLIGHTS
ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നും ഉല്‍പാദിപ്പിച്ച ഗുണനിലവാരമുള്ള പച്ചക്കറികളും, പഴങ്ങളും മത്സര നിരക്കില്‍ നല്‍കുന്ന വിപണി രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ

ദോഹ: ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നും ഉല്‍പാദിപ്പിച്ച ഗുണനിലവാരമുള്ള പച്ചക്കറികളും, പഴങ്ങളും മത്സര നിരക്കില്‍ നല്‍കുന്ന വിപണി രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ഷികകാര്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ഖത്തറി ഉല്‍പന്നങ്ങളുടെ ഉത്സവം എന്ന പേരില്‍ വിപണി ആരംഭിച്ചത്. അല്‍ ഖറഫയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ഖത്തര്‍ ഫാംസ്’, ‘പ്രീമിയം ഖത്തറി വെജിറ്റബിള്‍സ്’ എന്നീ ഉത്സവ വിപണിയിലേക്ക് പ്രവാസികളുടെയും, സ്വദേശികളുടെയും ഒഴുക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഖത്തറില്‍ കാര്‍ഷിക സീസണ്‍ ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതിനായി ഖത്തരി ഫാം ഉല്‍പ്പന്നങ്ങളുടെ ഉത്സവം ആരംഭിച്ചതായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു. പ്രാദേശിക ഫാമുകള്‍ വലിയ അളവില്‍ പുതിയ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കും. സര്‍ക്കാര്‍ പിന്തുണ പ്രാദേശിക കര്‍ഷകരെ മത്സരാധിഷ്ഠിത വിലയ്ക്ക് ആളുകളിലേക്ക് എത്തിക്കാന്‍ പ്രാപ്തരാക്കുന്നുവെന്നും, കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഉല്‍പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ പ്രാദേശിക ഫാമുകളുടെ മികച്ച നേട്ടങ്ങള്‍ ആഘോഷിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE :
folder_openTags
content_copyCategory