Sunday, May 16, 2021
Home Gulf ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ ഖത്തറിലെത്തി; അമീറുമായി കൂടിക്കാഴ്ച നടത്തി

ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ ഖത്തറിലെത്തി; അമീറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ലോക കപ്പ് സ്റ്റേഡിയങ്ങളില്‍ ഒന്നായ അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ കഴിഞ്ഞ ദിവസം ദോഹയിലെത്തി.

കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന അമീരി കപ്പ് ഫൈനല്‍ മത്സരം വീക്ഷിച്ച ഇന്‍ഫാന്റിനോ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടികാഴ്ച നടത്തി. 2022 ലോക കപ്പിനായി ഖത്തര്‍ തയ്യാറാക്കുന്ന നാലാമത് സ്റ്റേഡിയമാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട അല്‍ റയ്യാന്‍ സ്റ്റേഡിയം.

ആകെ എട്ടു സ്റ്റേഡിയങ്ങളാണ് ലോക കപ്പിനായി ഖത്തറില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നത്. സ്റ്റേഡിയത്തിന്റെ ഇതുവരെയുള്ള പുരോഗതിയില്‍ ഇന്‍ഫാന്റിനോ സന്തോഷം രേഖപ്പെടുത്തിയതായി ഖത്തര്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു

Most Popular