Tuesday, August 3, 2021
Home Gulf ഒമാനിൽ സുനൈന വിലായത്തിലെ സ്റ്റോറിൽ തീപിടിത്തം

ഒമാനിൽ സുനൈന വിലായത്തിലെ സ്റ്റോറിൽ തീപിടിത്തം

മസ്‌ക്കത്ത്: സുനൈന വിലായത്തിൽ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറിന് തീപിടിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ്‌ അറിയിച്ചു. ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ തീ അണയ്ക്കൽ പ്രക്രിയയും, തീ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.

ആളപായങ്ങളൊന്നും ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അൽ ബുറൈമിക്ക് കീഴിലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ്‌ ഇറക്കിയ ഓൺലൈൻ പ്രസ്താവനയിലാണ് തീപിടിത്തത്തെക്കുറിച്ച് അറിയിച്ചത്.

Most Popular