Monday, September 27, 2021
Home Gulf റിയാദിലെ ഗോഡൗണുകളില്‍ തീപിടിത്തം

റിയാദിലെ ഗോഡൗണുകളില്‍ തീപിടിത്തം

റിയാദ്: ഹയ്യ് മസാനിയില്‍ അടുത്തടുത്തുള്ള രണ്ട് ഗോഡൗണുകളില്‍ ഇന്നലെ പുലര്‍ച്ചെ തീപിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് റിയാദ് മേഖല വക്താവ് അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളും ടയറുകളും സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് അഗ്നിബാധയുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സിവില്‍ ഡിഫന്‍സിന് കീഴിലെ വിവിധ അഗ്നിശമനസേനാ യൂനിറ്റുകളുടെ കഠിനപരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ സൂക്ഷിച്ചത് നഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ സഹായകമായി. തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്നും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Most Popular