Wednesday, May 12, 2021
Home Gulf ശമ്പളവും വാടകയും നല്‍കാന്‍ ഖത്തറിലെ കമ്പനികള്‍ക്ക് ആറ് മാസത്തേക്ക് കൂടി സോഫ്റ്റ് ലോണ്‍ അനുവദിച്ചു

ശമ്പളവും വാടകയും നല്‍കാന്‍ ഖത്തറിലെ കമ്പനികള്‍ക്ക് ആറ് മാസത്തേക്ക് കൂടി സോഫ്റ്റ് ലോണ്‍ അനുവദിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് പകര്‍ച്ചവ്യാധി കാരണം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ഥാപനങ്ങള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ പിന്തുണയുള്ള സോഫ്റ്റ് ലോണ്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടിയതായി വായ്പ അനുവദിക്കുന്നതിന് പ്രാദേശിക ബാങ്കുകള്‍ക്ക് ഗ്യാരണ്ടി നല്‍കുന്ന ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രഖ്യാപിച്ചു.

2021 ജൂണ്‍ 15 വരെ വായ്പകള്‍ക്കുള്ള അപേക്ഷകള്‍ ഖത്തര്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് സ്വീകരിക്കുമെന്നു ഖത്തര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ 75 ബില്യണ്‍ റിയാലിന്റെ സാമ്പത്തിക ഉത്തേജക പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളവും വാടകയും നല്‍കാന്‍ സഹായിക്കുന്നതിനായി കോവിഡ് നാഷണല്‍ റെസ്‌പോണ്‍സ് ഗ്യാരന്റി പ്രോഗ്രാം സര്‍ക്കാര്‍ അവതരിപ്പിച്ചു.

ഈ പ്രോഗ്രാം പ്രകാരം പ്രാദേശിക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മൂന്ന് ബില്യണ്‍ റിയാല്‍ നല്‍കി. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യു.പി.എസ്) രജിസ്ട്രി അനുസരിച്ച് പ്രതിമാസ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ക്ക് ഈ തുക നല്‍കിയത്.

നിരവധി കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് ചെലവുകളെ ബാധിക്കുന്ന പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനായി സോഫ്റ്റ് ലോണുകള്‍ സഹായകമായിരുന്നു.

Most Popular