Saturday, May 15, 2021
Home Gulf കോവിഡ് വാക്സിന്‍ 21-ാം തിയ്യതി ഖത്തറിലെത്തും: പ്രധാനമന്ത്രി

കോവിഡ് വാക്സിന്‍ 21-ാം തിയ്യതി ഖത്തറിലെത്തും: പ്രധാനമന്ത്രി

ദോഹ: ഡിസംബര്‍ 21-ാം തീയ്യതി ഖത്തറില്‍ കോവിഡ് വാക്സിന്‍ എത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി തന്റെ ട്വീറ്റിലൂടെ അറിയിച്ചു.

അമീറിന്റെ നിര്‍ദേശപ്രകാരം കോവിഡ് വാക്സിന്‍ എത്തിക്കും ആരോഗ്യ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് എല്ലാവര്‍ക്കും നല്‍കാന്‍ താന്‍ ആരോഗ്യമേഖലയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗത്തെ നേരിടാനുള്ള പദ്ധതിയുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നു. മെഡിക്കല്‍ ടീമുകളോടും, ഈ യഞ്ജനത്തിന്റെ ഭാഗമായ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറബിയില്‍ ട്വീറ്റ് ചെയ്തു

Most Popular