
ഖത്തറില്‍ ആദ്യഘട്ട കോവിഡ് വാക്സിന് ലഭിക്കാത്തവര്‍ക്ക് മുന്‍ഗണനയനുസരിച്ച് അറിയിപ്പ് ലഭിക്കും
ദോഹ: ഖത്തറില്‍ കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ കോവിഡ് വാക്സിനേഷന് വിതരണം വളരെയധികം വിജയകരമായിരുന്നുവെന്ന് അധികൃതര്‍ .ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍ അല്‍ വാജ്ബാ ഹെല്‍ത് ആന്‍ഡ് വെല്‍നെസ് ഡയറക്ടര്‍ ഡോക്ടര്‍ മിഷാല്‍ അല്‍ മിസ്ഫാരി കഴിഞ്ഞ ദിവസം പ്രാദേശിക അറബ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു. നിലവില്‍ പ്രായമുള്ള 3816 പേരുടെ പട്ടികയാണ് അധികൃതരുടെ പക്കല്‍ ഉള്ളത്. ഇതില്‍ തന്നെ ആദ്യ അറിയിപ്പില്‍ കോവിഡ് വാക്സിനേഷന് ലഭിക്കാത്തവരെ ഉടനെ തന്നെ ബന്ധപ്പെടാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിക്കും. ഇത്തരക്കാര്‍ക്ക് കൃത്യമായ മറ്റൊരു സമയം നിശ്ചയിച്ച് വിവരങ്ങള്‍ ലഭ്യമാക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ഒരിക്കലും വാക്സിനേഷനായി അധികൃതരെ സമീപിക്കരുതെന്നും അല്‍ മിസ്ഫാരി ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തില്‍ വാക്സിന് എടുക്കാന്‍ സാധിക്കാത്തവര്‍ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.