Friday, August 6, 2021
Home Gulf Bahrain ബഹ്‌റൈനിൽ ഇന്നലെ അഞ്ച് കോവിഡ് രേഗികൾ മരിച്ചു

ബഹ്‌റൈനിൽ ഇന്നലെ അഞ്ച് കോവിഡ് രേഗികൾ മരിച്ചു

മനാമ: ബഹ്‌റൈനിൽ കോവിഡ്- 19 മൂലം ഇന്നലെ അഞ്ച് പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മൂന്ന് സ്വദേശികളും രണ്ട് പ്രവാസികളുമാണ് മരിച്ചത്. കോവിഡ് കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതിനെ തുടർന്ന് ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന ഇവരുടെ നില അതീവ ഗുരുതരമായിരുന്നു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 195 ആയി. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 54,095 പേർക്കാണ്. നിലവിൽ 3,577 പേരാണ് ചികിത്സയിലുള്ളത്. 33 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 50,323 പേർ രോഗമുക്തരായിട്ടുണ്ട്.

Most Popular