Saturday, June 12, 2021
Home Gulf സൗദി അറേബ്യയില്‍ ഇന്ന് അഞ്ച് കോവിഡ് മരണം; 356 പേര്‍ക്ക് കൂടി രോഗ ബാധ

സൗദി അറേബ്യയില്‍ ഇന്ന് അഞ്ച് കോവിഡ് മരണം; 356 പേര്‍ക്ക് കൂടി രോഗ ബാധ

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. പുതുതായി 356 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 308 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതില്‍ 367323 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6480 ആയി. 2574 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 473 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 180, കിഴക്കന്‍ പ്രവിശ്യ 80, മക്ക 37, അല്‍ഖസീം 13, വടക്കന്‍ അതിര്‍ത്തി മേഖല 9, അസീര്‍ 8, അല്‍ജൗഫ് 8, മദീന 6, ഹാഇല്‍ 4, തബൂക്ക് 3, അല്‍ബാഹ 3, നജ്‌റാന്‍ 3, ജീസാന്‍ 2.

Most Popular