Thursday, August 5, 2021
Home Gulf മയക്കുമരുന്ന് കടത്ത്, മദ്യം നിർമാണവുമായി ബന്ധപ്പെട്ട് റിയാദിൽ അഞ്ച് ഇന്ത്യക്കാർ അറസ്റ്റിൽ

മയക്കുമരുന്ന് കടത്ത്, മദ്യം നിർമാണവുമായി ബന്ധപ്പെട്ട് റിയാദിൽ അഞ്ച് ഇന്ത്യക്കാർ അറസ്റ്റിൽ

റിയാദ്: വൻലഹരിഗുളികശേഖരം സൗദിയിലേക്ക് കടത്തിയ ഒരു ഇന്ത്യക്കാരനെയും യമനിയേയും അറസ്റ്റ് ചെയ്തതായി ആന്റി നാർക്കോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽനുജൈദി അറിയിച്ചു. ട്രക്കിൽ ചരക്കിനോടൊപ്പമാണ് ലഹരിഗുളികകൾ കടത്തിയത്. ഇതു കൂടാതെ, റിയാദിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മദ്യം നിർമിച്ച് വിതരണം ചെയ്ത നാല് ഇന്ത്യക്കാരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.

ചില അയൽ രാജ്യങ്ങൾ വഴി വൻ ലഹരി ഗുളിക ശേഖരം രാജ്യത്തേക്ക് കടത്താനുള്ള പദ്ധതിയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേർ അറസ്റ്റിലായത്. വെള്ളക്കടല ലോഡിനകത്ത് ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 1,63,43,000 ലഹരി ഗുളികകളാണ് പിടികൂടിയത്. സൗദിയിൽ വെച്ച് മയക്കുമരുന്ന് ശേഖരമടങ്ങിയ ചരക്ക് സ്വീകരിച്ചവരാണ് ഇന്ത്യക്കാരനും യെമനിയും.

റിയാദിൽ മറ്റൊരു കേസിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മദ്യം നിർമിച്ച് വിതരണം ചെയ്യുന്ന മേഖലയിൽ പ്രവർത്തിച്ച നാല് ഇന്ത്യക്കാരെയും പോലീസ് പിടികൂടി 21 ബാരൽ വാഷും 41 കന്നാസ് മദ്യവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും അസംസ്‌കൃത വസ്തുക്കളുമാണ് ഇവിടെ നിന്ന് പിടികൂടിയത്. രണ്ട് കേസുകളിലെയും പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Most Popular