Friday, June 18, 2021
Home Gulf ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ച് പേര്‍ അറസ്റ്റില്‍

ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ച് പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ കോവിഡ് നിയമങ്ങല്‍ ലംഘിച്ചതിന് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. പ്രതികളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.

കോവിഡ് നിയമ ലംഘനങ്ങള്‍ ലംഘിക്കുന്നത് ചില വിഭാഗം ജനങ്ങള്‍ പതിവാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു. ഇത് അനുവദിക്കില്ല. പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷയാണ് നിയമ ലംഘകര്‍ക്ക് ലഭിക്കുക. രാജ്യത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നത് എന്നും അധികൃതര്‍ ട്വിറ്ററില്‍ പറഞ്ഞു.

Most Popular