Tuesday, May 18, 2021
Home Gulf ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

ദോഹ: രാജ്യത്ത് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. പ്രതികളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.

കൊവിഡ് നിയമ ലംഘനങ്ങള്‍ ലംഘിക്കുന്നത് ചില വിഭാഗം ജനങ്ങള്‍ പതിവാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു. ഇത് അനുവദിക്കില്ല. പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷയാണ് നിയമ ലംഘകര്‍ക്ക് ലഭിക്കുക. രാജ്യത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നത് എന്നും അധികൃതര്‍ ട്വിറ്ററില്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് നിയമ ലംഘനങ്ങള്‍ ദിനം പ്രതി കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങല്‍ തുടങ്ങിയവയാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിയമ ലംഘനങ്ങള്‍.

Most Popular